
ആലപ്പുഴ : ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ യു പ്രതിഭ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദീപ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ തെക്കേ മങ്കുഴി പതിനേഴാം വാർഡിൽ കരിമുട്ടത്ത് ക്ഷേത്രം ജംഗ്ഷനിലാണ് ലൈറ്റ് സ്ഥാപിച്ചത്. ചടങ്ങിൽ സ്ഥിരംസമിതി അദ്ധ്യക്ഷരായ നിഷ സത്യൻ, ശശിധരൻ നായർ, വി ചെല്ലമ്മ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |