ആലപ്പുഴ: നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഏകദിന ശില്പശാലയും ബയോബിൻ വിതരണവും നടക്കും. രാവിലെ 9ന് കർമ്മ സദൻ പാസ്റ്ററൽ സെന്റർ ഹാളിൽ ശില്പശാല പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിക്കും. ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, എം.ജി.സതീദേവി, നസീർ പുന്നക്കൽ, ആർ.വിനിത, മാലിന്യമുക്ത നവകേരളം നോഡൽ ഓഫീസർ സി.ജയകുമാർ, നഗരസഭ ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |