SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

ജനങ്ങളുടെ ഭീതി അകറ്റണം: എ. എം നസീർ

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ ഗർഡറുകൾ തകർന്ന വീണ സംഭവത്തിൽ അടിയന്തിരമായ അന്വേഷണം നടത്തി ജനങ്ങളുടെയും ആശങ്കയും ഭീതിയും പരിഹരിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീർ ആവശ്യപ്പെട്ടു.
നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ദിവസവും നൂറുകണക്കിന് ആളുകൾ ഒഴിവ് സമയം ചിലവഴിക്കാനായി ആലപ്പുഴ ബീച്ചിലേക്ക് എത്തുന്നുണ്ട്. സുരക്ഷിതമല്ലാത്ത നിർമ്മാണ പ്രവൃത്തികൾ ജനങ്ങളെ ഭീതിയിലാഴ്ത്തും. കേന്ദ്രസർക്കാരിന്റെയും ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരുടെയും താൽപര്യങ്ങൾക്ക് മുഖ്യപരിഗണന നൽകുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും എ. എം നസീർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL