
മാന്നാർ : സി.പി.എം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വി.സന്തോഷിന്റെ (വേണു) 5ാമത് അനുസ്മരണം നടത്തി. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം പുഷ്പലത മധു അനുസ്മരണ പ്രഭാഷണം നടത്തി. എൽ.സി സെക്രട്ടറി ടി.എസ് ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഏരിയ കമ്മറ്റി സെക്രട്ടറി പി.എൻ.ശെൽവരാജൻ, അംഗങ്ങളായ, കെ.എം.അശോകൻ, കെ.പ്രശാന്ത്, കെ.എം.സഞ്ജുഖാൻ, ആർ.സഞ്ജീവൻ, കെ.നാരായണ പിളള, ടി.വി.രത്നകുമാരി, പി.കരുണാകരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |