
അമ്പലപ്പുഴ: പുന്നപ്ര കളിത്തട്ടിൽ ഐ.എൻ.റ്റി.യു.സി ചുമട്ട് തൊഴിലാളി യൂണിയന്റെ പുതിയ ഓഫീസ് ഐ.എൻ.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഗോപി അദ്ധ്യക്ഷനായി. കളിത്തട്ട് യൂണിയൻ കൺവീനർ ജീ. ഗോപൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമീദ്, റീജിയണൽ പ്രസിഡന്റ് എം.എച്ച്. വിജയൻ, ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറി എം.വി.രഘു, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ആർ. കണ്ണൻ, പി. ഉദയകുമാർ , ജി. രതീഷ്, ഹസ്സൻ പൈങ്ങാമഠം എന്നീവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |