ആലപ്പുഴ: ലഹരി ഉപയോഗവും അക്രമങ്ങളും അപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിയ്‌ക്കെതിരെ 'ജീവിതമാണ് ലഹരി' കാമ്പയിൻ ആരംഭിക്കും. പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടർന്ന ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.
കാമ്പയിന്റെ ഭാഗമായി സ്‌പോർട്സാണ് ലഹരി പദ്ധതിക്ക് പ്രാധാന്യം നൽകും. ഗ്രാമപഞ്ചായത്തുകളിൽ ലഹരി വസ്തുക്കൾ വിൽക്കുകയോ, ഉപയോഗിക്കുകയോ ചെയ്യുന്ന കേന്ദ്രങ്ങളെ ഹോട്ട് സ്‌പോട്ടുകളായി അടയാളപ്പെടുത്തി സി.സി ടി.വി കാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും.
ലഹരിക്കെതിരെ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ചെയർപേഴ്‌സണും സെക്രട്ടറി കെ ആർ ദേവദാസ് കൺവീനറും ജെ.പി.സി പ്രദീപ്കുമാർ കോർഡിനേറ്ററുമായ 1001 അംഗ സംഘാടക സമിതി രൂപികരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |