ആലപ്പുഴ: നിർമാണത്തിലിരിക്കുന്ന സമാന്തര ബൈപാസ്സിന്റെ ഗർഡറുകൾ തകർന്നു വീണ സംഭവത്തിൽ കാരണം കണ്ടെത്താനുള്ള പരിശോധനക്കായി എൻ.ഐ.ടി വിദഗ്ദ്ധസംഘം ഇന്നലെയും എത്തിയില്ല. ദേശീയപാത അതോറിട്ടി ആസ്ഥാനത്തു നിന്നുള്ള നിർദേശ പ്രകാരമാണു വിദഗ്ദ്ധ എൻജിനീയർമാരുടെ സംഘം രൂപീകരിച്ച് അപകടകാരണം കണ്ടെത്തേണ്ടത്. നിലവിൽ ദേശീയപാത അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥരും റെയിൽവേയുടെ ബ്രിഡ്ജ് എൻജിനീയറിംഗ് വിദഗ്ദ്ധനും സ്ഥലം സന്ദർശിച്ചു പ്രാഥമിക പരിശോധനകൾ നടത്തിയിട്ടുണ്ട്. ഗർഡറുകൾ ഉയർത്തി സ്ഥാപിച്ചതിൽ സംഭവിച്ച പിഴവാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ സമാന്തര ബൈപാസിൽ 17, 18 തൂണുകൾക്കിടയിലെ നാലു ഗർഡറുകൾ 3നു രാവിലെ 10.30നാണു തകർന്നു വീണത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |