SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

ഭരണിക്കാവിൽ ഡ്രോൺ സർവേ


ആലപ്പുഴ: ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ഭൂമിശാസ്ത്ര വിവരം ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഡ്രോൺ സർവേയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ദീപ നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 38,53,786 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന ഭൂപടം തയ്യാറാക്കൽ, ജി.പി.എസ്, ടാബ് സംവിധാനത്തോടെയുള്ള വസ്തു സർവെ (ഗാർഹികം, വാണിജ്യം, മറ്റുളളവ ) എന്നിവയുൾപ്പെടെ എല്ലാ കെട്ടിടങ്ങളുടെയും ജി.ഐ.എസ് മാപ്പിംഗും കൂടാതെ ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വെബ് അധിഷ്ഠിത ജി.ഐ.എസ് സൊല്യൂഷൻ വികസിപ്പക്കലുമാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL