SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

മെഗാ പ്ലാസ്റ്റിക് ക്ലീനിംഗ് ഡ്രൈവ്

ambala

അമ്പലപ്പുഴ: ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2025 ജനുവരി 18ന് ആരംഭിച്ച വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നടത്തിയ മെഗാ പ്ലാസ്റ്റിക് ക്ലീനിംഗ് ഡ്രൈവിന്റെ ഭാഗമായി ടാഗ്‌സ് ഫോറത്തിന്റെ ടെക്നിക്കൽ പിന്തുണയോടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ അമ്പലപ്പുഴ ഗവ. കോളേജ് എൻ.എസ്.എസ് വോളണ്ടിയർമാരുടെ പങ്കാളിത്തത്തോടെ ആരംഭിച്ചു. വേമ്പനാട് കായലിൽ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ ബ്രാൻഡുകൾ തിരിച്ചറിയുന്നത് ഓഡിറ്റിംഗ് പ്രവർത്തനത്തിന്റെ പ്രധാന ഭാഗമാണ്. ബ്രാൻഡ് ഓഡിറ്റിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ആലപ്പുഴ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ആർ പ്രേം, എ.എസ് കവിത, നസീർ പുന്നക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL