
അമ്പലപ്പുഴ: ജോലിക്കിടെ കൈവിരലുകൾ അറ്റ മത്സ്യത്തൊഴിലാളിക്ക് സഹായധനം കൈമാറി. പുറക്കാട് പുത്തൻപുരക്കൽ വീട്ടിൽ കുഞ്ഞുമോനാണ് മത്സ്യഫെഡിന്റെ മത്സ്യ തൊഴിലാളി അപകട ഇൻഷ്വറൻസ് പദ്ധതിയിൽ 75000 രൂപ സഹായധനം എച്ച് .സലാം എം.എൽ.എ കൈമാറിയത്. മത്സ്യഫെഡ് ഭരണസമിതിയംഗം പി. എസ് .ബാബു അദ്ധ്യക്ഷനായി. മത്സ്യഫെഡ് മുളക്കുഴ ബേസ് സ്റ്റേഷൻ മാനേജർ എൽ .സജീവ്, പ്രോജക്ട് ഓഫീസർ രാധിക ബാലചന്ദ്രൻ എന്നിർ സംസാരിച്ചു. മത്സ്യഫെഡ് പ്രതിവർഷം നടത്തിവരുന്ന മത്സ്യ തൊഴിലാളിഅപകട ഇൻഷ്വറൻസിന്റെ ജില്ലാ തല വിതരണോദ്ഘാടനവും എച്ച് .സലാം നിർവ്വഹിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജർ ബി. ഷാനവാസ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |