ആലപ്പുഴ : ഡിസംബറിൽ നിലവിൽ വന്ന പുതിയ വൈദ്യുതി താരിഫ് അനുസരിച്ച് പകൽ സമയം വൈദ്യുതി നിരക്ക് 10ശതമാനം കുറവായതിനാൽ ഇൗ വേനലിൽ വൈദ്യുതി ബിൽ അധികം കൂടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ആലപ്പുഴ എസ്.എൽ പുരം ഇലക്ട്രിക്കൽ സെക്ഷൻ, സബ് ഡിവിഷൻ ഓഫീസുകളുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 250 യൂണിറ്റിനു മുകളിൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ടൈം ഓഫ് ഡേ ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി മുതൽ കെ.എസ്.ഇ.ബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജും കുറഞ്ഞു. ഇതോടെ യൂണിറ്റ് വൈദ്യുതി സർചാർജ് 19നിന്ന് 9പൈസയായി കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |