
മാന്നാർ: തലസ്ഥാന നഗരിയിൽ ദിവസങ്ങളായി സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളാ ട്രെഡിഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.നടരാജൻ, സംസ്ഥാന സെക്രട്ടറി ടി.എസ് രാജൻ, രാജേന്ദ്രൻ ഏനാത്ത്, ടി.എസ് ഷഫീഖ്, ഹരി കുട്ടംപേരൂർ, സജി മെഹബൂബ്, സിന്ധു പ്രശോഭ്, രാകേഷ്, പ്രമോദ് കണ്ണാടിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |