
ആലപ്പുഴ: കോതമംഗലം മരിയൻ അക്കാദമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എം.ബി.എ വിദ്യാർത്ഥികൾ സോഷ്യൽ റെസ്പോൺസിബിലിറ്റി ക്ലബ്ബ് ആയ 'തണലി'ന്റെ ആഭിമുഖ്യത്തിൽ ഉച്ചഭക്ഷണവുമായി ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് ഭക്ഷണം ഒരുക്കിയത്. ഇവരെ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.സന്ധ്യയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം ഡെപ്യൂട്ടി കളക്ടർ ഓഫ് ഡിസാസ്റ്റ്മെന്റ് മാനേജ്മെന്റ് സി.പ്രേംജി ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.കവിത, എം.വി.പ്രിയ, ഡോ.അനന്ത്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |