
ആലപ്പുഴ : സംസ്ഥാന ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റും ജനറൽ ആശുപത്രി ശ്വാസകോശ വിഭാഗം മേധാവിയുമായ ഡോക്ടർ കെ.വേണുഗോപാലിന് ഗോപാലിന് ഈ വർഷത്തെ റോട്ടറി ക്ലബ് ഒഫ് ആലപ്പിയുടെ മികച്ച പൊതുജനാരോഗ്യപ്രവർത്തകനുള്ള അവാർഡ്. ആലപ്പുഴയിലെ വിവിധ ക്ലബ്ബുകളിൽ നിന്ന് നേരത്തെ മൂന്ന് അവാർഡുകൾ നേടിയിട്ടുള്ള ഡോ.
കെ വേണുഗോപാൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർ അവാർഡ് ഉൾപ്പെടെ 28 അവാർഡുകൾ ഇതുവരെ നേടിയിട്ടുണ്ട്. നാളെ റോട്ടറി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |