
ആലപ്പുഴ : സ്തീപുരുഷ സമത്വം എന്നത് പുരുഷന്മാർ അനുഭവിക്കുന്ന സ്വാതന്ത്ര്യം അതേ അളവിൽ സ്ത്രീക്കും സാദ്ധ്യമാകുകയെന്നതാണെന്ന് എ.ഐ.റ്റി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സംഗീത ഷംനാദ് പറഞ്ഞു. കാനറാ ബാങ്ക് ഐ. ഐ. റ്റി യിൽ വനിതാദിനത്തോനുബന്ധിച്ച് നടന്ന ആഘോഷപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. കനറാ ബാങ്ക് തിരുവാമ്പാടി ബ്രാഞ്ച് മാനേജർ അഞ്ജന പുരുഷോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. സോണിസ് ഇംഗ്ലീഷ് ഡയറക്ടർ പി. സോണിനാഥ് അധ്യക്ഷത വഹിച്ചു. സനിജ അജയൻ, ലക്ഷ്മി എസ്, അനഘ എം, ആവണി സുബി, രാഹുൽ പി നായർ, ഷൈക്ക് വയലാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |