SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

ബോട്ടി​ലി​രുന്ന് വി​ദേശസഞ്ചാരി​കളുടെ ചി​ത്രരചന

photo

ആലപ്പുഴ: ജലഗതാഗത വകുപ്പി​ന്റെ ബോട്ട് യാത്രക്കി​ടെ ചി​ത്രരചനയി​ൽ മുഴുകി​ വി​ദേശ വി​നോദസഞ്ചാരി​കൾ. ഫ്രാൻസ് സ്വദേശികളായ അന്ന മറിയൻ, അന്ന, സാന്ദ്ര, എവലിൻ, ബ്രിജിറ്റോ എന്നി​വരാണ് ഇന്നലെ 11.30ന് മുഹമ്മയി​ൽ നി​ന്നുള്ള മണിയാപറമ്പ് ബോട്ട് സർവീസി​ൽ ഒരു മണി​ക്കൂർ കൊണ്ട് 25ൽപ്പരം ചി​ത്രങ്ങൾ വരച്ചത്. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിർദ്ദേശപ്രകാരമാണ് ബോട്ടി​ൽ ഇതി​നുള്ള സൗകര്യങ്ങൾ ചെയ്തുനൽകി​യത്.

കുറഞ്ഞ ചെലവിൽ കായൽ സൗന്ദര്യം ആസ്വദിച്ച് ചിത്രരചനയ്ക്ക് സൗകര്യമൊരുക്കിയ ജലഗതാഗത വകുപ്പിനെ വിനോദസഞ്ചാരികൾ അഭിനന്ദിച്ചു .

ജീവനക്കാരായ ബോട്ട് മാസ്റ്റർ സുബാബു, സ്രാങ്ക് ആദർശ് കുപ്പപ്പുറം, ഡ്രൈവർ രാധാകൃഷ്ണൻ, ലാസ്‌കർമാരായ അനൂപ്പ് ചീപ്പുങ്കൽ, എൽ.സി.പ്രമോദ് എന്നിവരെയും അഭി​നന്ദി​ച്ചി​ട്ടാണ് അവർ മടങ്ങി​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL