SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

വൃദ്ധയുടെ മാല മോഷ്ടിച്ച ചെറുമകൻ പിടിയിൽ

photo

ചാരുംമൂട്: 80കാരി​യുടെ സ്വർണമാലയും ലോക്കറ്റും മോഷ്ടിച്ച് കടന്ന് കളഞ്ഞ ചെറുമകൻ പി​ടി​യി​ലായി​.

താമരക്കുളം കീരിവിളയിൽ വീട്ടിൽ മുത്തി​ന്റെ സ്വർണം കവർന്ന കേസി​ലാണ് കീരിവിളയിൽ വീട്ടിൽ അൽത്താഫിനെ (20) നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടത്തി ഒളിവിൽപ്പോയ ഇയാൾ എറണാകുളത്ത് ആഡംബര ജീവിതം നയിച്ചു വരവേ വാഹനം വാങ്ങുന്നതിനായി ചാരുംമൂട്ടിൽ എത്തിയപ്പോഴാണ് പി​ടി​യി​ലായത്.

മോഷ്ടിച്ച സ്വർണാഭരണം പണയം വെച്ച സ്ഥാപനത്തി​ൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വീട് കുത്തി തുറന്ന് മോഷണം നടത്തിയതിന് നൂറനാട് സ്റ്റേഷനിലും പ്രായപൂർത്തിയാകാത്ത പെൺ​കുട്ടി​യെ പീഡിപ്പി​ച്ചതിന് മുരിക്കശ്ശേരി സ്റ്റേഷനിലും ഇയാളുടെ പേരി​ൽ കേസുകൾ നിലവിലുണ്ട്. നൂറനാട് സി​.ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നിതീഷ് എസ്, എസ്.സി.പി.ഒ ശ്രീകുമാർ,രാധാകൃഷ്ണൻ ആചാരി, സി.പി.ഒ മനുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL