
കുട്ടനാട് കോൺഗ്രസ് വെളിയനാട് മണ്ഡലം സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗങ്ങളായ റ്റി. ഡി.അലക്സാണ്ടർ, അപ്പച്ചൻ മുട്ടത്ത്, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മധു ജനാർദ്ദനൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.റോഫിൻ ജേക്കബ്, ബ്ലോക്ക് ഭാരവാഹികളായ എ.കെ.സോമനാഥൻ, അലക്സാണ്ടർ വാഴയിൽ, സിന്ധുസൂരജ്, തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റായി എ. കെ.കുഞ്ചെറിയ സ്ഥാനമേറ്റു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി.രാജീവ് ചടങ്ങിൽ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |