ആലപ്പുഴ: ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 'മതേതരത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടന്ന പരിപാടി ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ഡോ. വി.എൻ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. . ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പി.വി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിനോട് അനുബന്ധിച്ച് താലൂക്കിലെ വിവിധ വായനോത്സവങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരൻ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.പി.നന്ദകുമാർ, ജോയിന്റ് സെക്രട്ടറി എൻ.ടി.ഭാസ്കരൻ, എൻ.പി.രവീന്ദ്രനാഥ്, മിനി രമേശൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |