SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

നന്ദികേശ നിർമ്മാണത്തിലെ പെൺപെരുമയായി സ്നേഹ

photo

ചാരുംമൂട് : കെട്ടുത്സവങ്ങൾക്ക് പേരുകേട്ട ഓണാട്ടുകരയിൽ നന്ദികേശ നിർമ്മാണത്തിലൂടെ ചരിത്രം കുറിക്കുകയാണ് വള്ളികുന്നം സ്വദേശിയായ പി.എസ്.സ്നേഹ. നന്ദികേശ നിർമ്മാണത്തിലെ ആദ്യ വനിതാ ശില്പിയായാണ് സ്നേഹയുടെ നേട്ടം.

145 വർഷം പഴക്കമുള്ള ചുനക്കര മഹാദേവക്ഷേത്രത്തിലെ ആദ്യകാല നന്ദികേശ ശിരസ്‌ മോടി പിടിപ്പിച്ചു നൽകിയാണ് സ്നേഹ ഈ രംഗത്തേക്ക് കടന്നുവന്നത്. ആദ്യകാലങ്ങളിൽ നന്ദികേശ ശിരസിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുകയും ഒപ്പം നന്ദികേശ ശില്പനിർമ്മാണം പഠിക്കുകയും ചെയ്തു. ആദ്യമായി ചെയ്ത നന്ദികേശ ശിരസ് "സൂര്യാഗ്നിലോചനന് " ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെയും ഏഷ്യ ബുക്ക് ഓഫ് റെക്കാഡ്സിന്റെയും അംഗീകാരം ലഭിച്ചു. പിന്നീട് ചെയ്ത "ഹേമഭൂഷണനി "ലൂടെ ആദ്യ വനിതാ നന്ദികേശ ശില്പിക്കുള്ള 2025ലെ യു.ആർ.എഫ് വേൾഡ് റെക്കാഡും ലഭിച്ചു. 2024ൽ ഭാരത് സേവക് സമാജിന്റെ പുരസ്കാരവും, ആർട്ട് ആൻഡ് ലിറ്ററേച്ചർ പുരസ്കാരവും ഡോ. ബി ആർ അംബേദ്കർ പുരസ്‌കാരവും ലഭിച്ചിരുന്നു.

അപകടത്തിലേറ്റ പരിക്കിൽ നിന്ന് തിരിച്ചുവരവ്

ചുവർചിത്ര കലാകാരിയായി മുന്നോട്ടുപോകവേ ഒരു അപകടത്തിൽ സ്നേഹയുടെ വലത് കൈയ്ക്ക് സാരമായി പരിക്കേറ്റു. പ്രാഥമിക ചികിത്സ നൽകിയതിലെ പിഴവ് മൂലം വലത് കൈയുടെ ചലനശേഷി 90ശതമാത്തളം നഷ്ടമായി. പിന്നീട് രണ്ടു ശസ്ത്രക്രിയകൾക്ക് ശേഷം വലത് കൈക്ക് 30 ശതമാനം ചലനശേഷി ലഭിച്ചതായി ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഫിസിയോ തെറാപ്പി ചെയ്യുകയും കൈയ്ക്ക് ചലനം ലഭിക്കാൻ വേണ്ടി ചെണ്ട കൊട്ടാൻ ശ്രമിക്കുകയും ചെയ്തത്തോടെ ചലന ശേഷി 70 ശതമാനമായി മെച്ചപ്പെട്ടു. കൈയുടെ ചലനശേഷി വീണ്ടെടുത്ത ശേഷം ചുനക്കര മഹാദേവ ക്ഷേത്രത്തിലെ പ്രശസ്തമായ ശയനമൂർത്തി ചുവർചിത്ര നിർമ്മാണം ഗുരുനാഥനൊപ്പം പൂർത്തിയാക്കി. ആലപ്പുഴ വള്ളികുന്നം സ്വദേശികളായ സജീവിന്റെയും പുഷ്പയുടെയും മകളായ സ്നേഹ. ബോട്ടണി ബിരുദധാരിയാണ്. ചുവർ ചിത്രരചന, ചെണ്ടമേളം എന്നിവയിലും പ്രതിഭ തെളിയിച്ചു. ചിത്രരചന അദ്ധ്യാപികയുമാണ്. പ്രശസ്ത ചുവർചിത്ര കലാകാരനും നന്ദികേശശില്പിയുമായ വിശാഖ് കരിമുളയ്ക്കലാണ് ഗുരുനാഥൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL