
ചേർത്തല : എസ്.എൻ.ഡി.പി യോഗം 519ാം നമ്പർ തൈക്കൽ ശാഖയിൽ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ചേർത്തല യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബിൻസി, സെക്രട്ടറി സുനിത എന്നിവരെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആദരിച്ചു. പ്രസിഡന്റ് പ്രസന്ന അധ്യക്ഷത വഹിച്ചു.ഗുരുകുലം വനിതാ സ്വാശ്രയ സംഘം പ്രസിഡന്റ് എസ്.ഗിരിജ, സെക്രട്ടറി ഷീബ, ലീന, ബിന്ദു എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ.ഗീത സ്വാഗതവും വൈസ് പ്രസിഡന്റ് അരുന്ധതി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |