ആലപ്പുഴ : സഹകരണ നിക്ഷേപസമാഹരണം പ്രഖ്യാപിച്ച ശേഷം പലിശ കുറച്ച നടപടി പിൻവലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് കോൺഗ്രസ് ( ഐ.എൻ.ടി.യു.സി ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സഹകരണ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 14 ന് രാവിലെ 11 ന് ആലപ്പുഴ സഹകരണസംഘം രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തും. ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുമെന്ന്
ജില്ലാ പ്രസിഡന്റ് റോയ് ഐസക് ഡാനിയലും, സെക്രട്ടറി എ.സനുരാജും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |