ആലപ്പുഴ: ശ്രീനാരായണഗുരു-മഹാത്മഗാന്ധികൂടിക്കാഴ്ചയുടെ ശതാബ്ദിയോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് നാളെ തുടക്കമാകും.
1925 മാർച്ച് 12നാണ് ശിവഗിരിയിൽ ശ്രീ നാരായണഗുരുവും മഹാത്മാഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്. ജില്ലയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്യത്തിൽ 7 കേന്ദ്രങ്ങളിൽ പ്രഭാഷണം സംഘടിപ്പിക്കും.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി രാംജിത്ത്, ജില്ലാ വൈസ് പ്രസിഡൻറ് പി. എ. അൻവർ, ബ്ലോക്ക് സെക്രട്ടറി ജി.ശ്രീജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |