SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 AM IST

എ.സി കനാലിൽ കാർ വീണു, യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

1

കുട്ടനാട്: എ.സി റോഡിൽ ടൈറ്റാനിക് പാലത്തിന് സമീപം കാർ കനാലിൽ പതിച്ചു, യുവാക്കൾ

അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ യാത്രക്കാരായ മലപ്പുറം മുറയൂർ ആനക്കല്ലിൽ സുബൈർ (26) സുഹൃത്ത് അസ്കർ (28) എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെത്തിയ ഇവർ, മലപ്പുറത്തേക്ക് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. കാർ എ.സി കനാലിൽ വീണപ്പോൾ തന്നെ ഇരുവരും ഡോർ തുറന്ന് പുറത്തുകടന്ന് നീന്തി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും രാമങ്കരി പൊലീസും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ കരയ്ക്ക് കയറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL