
അമ്പലപ്പുഴ: അമച്വർ നാടകരംഗത്ത് കേരള സംഗീത നാടക അക്കാഡമിയുടെ പുരസ്കാരങ്ങൾ നേടിയ മാടൻമോക്ഷം നാടക പ്രതിഭകൾക്കും പിന്നണി പ്രവർത്തകർക്കും പുന്നപ്രയുടെ അനുമോദനം. പുന്നപ്ര വടക്ക് പഞ്ചായത്ത് സർഗ്ഗവസന്തം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജയമോഹൻ രചിച്ച മാടൻമോക്ഷം എന്ന നോവലിനെ അടിസ്ഥാനമായി രാജേന്ദ്രൻ നീലേശ്വരം കുട്ടനാടിന്റെ പശ്ചാത്തലത്തിൽ രചിച്ച നാടകം, മികച്ച നാടകം, പ്രമോദ് വെളിയനാടിന് മികച്ച നടൻ, ജോബ് മഠത്തിൽ മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങളാണ് നേടിയത്.
പുന്നപ്ര ജ്യോതികുമാർ, പറവൂർ അംബുജാക്ഷൻ, മനോജ്, സ്നേഹ ജി, നിരഞ്ചന, കൃഷ്ണൻ ആർ. ശരത്, അതിഥി സാബു, അശ്വിൻ കൃഷ്ണ, രജീഷ്, ദേവികാ രാജ്, പ്രവീൺ കുമാർ, വിവേക് വിപിൻദാസ്, കീർത്തി ശ്രീജിത്ത്, ആദിത്യഷെഹബാസ്, നന്ദന ലിജൻ, എം. പി .ശിവകാശി, അവന്തിക, അദ്വൈത് എസ്. ദാസ്, ആശംസ എസ്. ദാസ്, ആതിര എസ്. ഹരി, കെ. വി. ആരോമൽ, എ .എ .ഹരികൃഷ്ണ, സെനദിൻ സിദാൻ എന്നിവരെയും അനുമോദിച്ചു. പറവൂർ ഇ .എം. എസ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. നടൻ മണികണ്ഠൻ ആചാരി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അജിത ശശി, ജയാ പ്രസന്നൻ, ആർ. വിനോദ് കുമാർ, ശിവൻ അയോധ്യ, ജയചന്ദ്രൻ തകഴിക്കാരൻ, ബെന്നി ഇസ്താക്, സി.ഡി.എസ് ചെയർപേഴ്സൺ ജി. ഇന്ദുലേഖ, സെക്രട്ടറി കെ. സുജാത എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |