
മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8-ാം വാർഡിലെ ജനങ്ങളുടെ ദീർഘകാലാവശ്യമായിരുന്ന പഴയങ്ങാടി - രാജീവ് ജംഗ്ഷൻ പ്രദേശത്തെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി കാന നിർമ്മാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ആംഗം അഡ്വ. ആർ.റിയാസിന്റെ നിർദ്ദേശപ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്ന് 15 ലക്ഷം രൂപയാണ് കാന നിർമ്മാണത്തിന് അനുവദിച്ചത്. നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവ്വഹിച്ചു.
മഴക്കാലത്ത് പ്രദേശം ആകെ വെള്ളത്തിൽ മുങ്ങുന്നതോടെ വീടുകളിലേയ്ക്ക് നീന്തിപ്പോകുകയായിരുന്നു പ്രദേശവാസികൾ. കാന നിർമ്മിക്കുന്നതോടെ ഈ ദുരിതത്തിന് പരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |