ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും നാഷണൽ കരിയർ സർവ്വീസും ചേർത്തല ഗവ പോളിടെക്നിക് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്തി മിനി ജോബ്ഫെയർ നാളെ ചേർത്തല ഗവ പോളിടെക്നികിൽ നടക്കും. പതിനഞ്ചിലധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ ആയിരത്തോളം ഒഴിവുകളുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിദ്യാഭ്യാസ യോഗ്യതയുളള 18നും 40 നും ഇടയിൽ പ്രായമുളളവർക്ക് മേളയിൽ പങ്കെടുക്കാം. https://shorturl.at/uI0i7 എന്ന എൻ.സി.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0477-2230624, 8304057735.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |