
ചെന്നിത്തല: നാഷണൽ ത്രോ ബോൾ അണ്ടർ 12 ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം അംഗം ചെന്നിത്തല കാരാഴ്മ കൈരളിയിൽ വിനോദ് കുമാറിന്റെ മകൻ വിനയ് കൃഷ്ണയെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചെന്നിത്തല മഹാത്മാ ബോയ്സ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് വിനയ്. ബി.ജെ.പി ചെന്നിത്തല കിഴക്കൻ മേഖല പ്രസിഡന്റ് പ്രവീൺ പ്രണവം, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള, മണ്ഡലം ജനറൽ സെക്രട്ടറി ബിനുരാജ്, ചെന്നിത്തല ഗ്രാമപഞ്ചായത്ത് അംഗം പ്രവീൺ കാരാഴ്മ, പ്രകാശ്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |