
ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വഴിച്ചേരി വാർഡിലെ ഹെഡ് പോസ്റ്റ് ഓഫീസ് -മാർക്കറ്റ് റോഡിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ബിന്ദുതോമസ് സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.ജി.സതീദേവി, എ.എസ്.കവിത, പൊതു പ്രവർത്തകരായ വി.സി.ഫ്രാൻസിസ്, അലക്സാണ്ടർ, ജോസഫ്ചാവടി, ജസ്റ്റിൻ ആര്യങ്കൽ, സിജി, ജോഷി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |