SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

എൻഡോവ്മെന്റ് വിതരണം

kuttamperoor-upschool

മാന്നാർ: കുട്ടംപേരൂർ യു.പി സ്കൂളിൽ അദ്ധ്യാപക രക്ഷാകർതൃദിന വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുമായുള്ള സല്ലാപത്തിന് ബി.ആർ.സി പരിശീലകൻ സജീഷ് നേതൃത്വം നൽകി. എൻഡോവ്മെൻറ് വിതരണം സ്കൂൾ പ്രസിഡന്റ് തോമസ് ചാക്കോയും, സ്കൂൾ മാനേജർ കൃഷ്ണാ ശശികുമാറും നിർവഹിച്ചു. അജിത്ത് പഴവൂർ, സജു തോമസ്, വി.കെ ഉണ്ണികൃഷ്ണൻ, രാജലക്ഷ്മി, പ്രീത ജി.നായർ, ഗീതാ ലക്ഷ്മി.ആർ, ആർ.പ്രദീപ്, ഹരികുമാർ.എൻ, ശ്രീജദേവി തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ സമ്മാനദാനം നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL