ആലപ്പുഴ: തദ്ദേശസ്വയംഭരണ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മുതുകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 317 കിലോ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. സീലൻ സൂപ്പർ മാർക്കറ്റിൽ നിന്ന് 25000 രൂപയും, ശ്രീജിത്ത് ഏജൻസീസിൽ നിന്ന് 5000 രൂപയും പിഴ ഈടാക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ശുപാർശ ചെയ്തു. 17 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ജോയിന്റ് ബി.ഡി.ഒ ബിന്ദു.വി.നായർ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ കെ.എസ്.വിനോദ്, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ എം.ബി.നിഷാദ്, എൽ. എസ്.ജി.ഡി ഉദ്യോഗസ്ഥൻ മനു തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |