SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

കുട്ടനാടിന്റെ വികസനം: കായൽസഭ നാളെ

ആലപ്പുഴ: റേഡിയോ നെയ്തലിന്റെ നേതരൃത്വത്തിൽ കുട്ടനാടിന്റെ ഭാവിവികസനം ചർച്ചചെയ്യുന്നതിനുള്ള കായൽസഭ നാളെ വൈകിട്ട് മൂന്നിന് ആലപ്പുഴ റമദ ഓഡിറ്റോറിയത്തിൽ നടക്കും. കളക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനം നിർവഹിക്കും. കുട്ടനാടിന്റെ ആരോഗ്യം, പരിസ്ഥിതി, കുടിവെള്ളം, അടിസ്ഥാന സൗകര്യം എന്നിവയെക്കുറിച്ച് ഗ്രൂപ്പ് ചർച്ചകളും പാനൽചർച്ചകളുമുണ്ടാകും. ചർച്ചകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ആധികാരിക രേഖയാക്കി പരിഹാരം കാണുന്നതിന് ആവശ്യമായ ഇടപെടൽ നടത്തും. വിആർ ഫോർ ആലപ്പുഴ, ടാഗ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. വാർത്താസമ്മേളനത്തിൽ റേഡിയോ നെയ്തൽ ഡറയക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരി, സി.ഇ.ഒ ഡോ.ടോമി ജോൺ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL