SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

ദുരിതാശ്വാസത്തിന് നൽകിയ ലക്ഷങ്ങളുടെ പമ്പുസെറ്റുകൾ കാടുകയറി നശിക്കുന്നു

photo

ആലപ്പുഴ: പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനത്തിന് ജില്ലാ ഭരണകൂടം നൽകിയ പത്ത് ലക്ഷം വില വരുന്ന നാല് പമ്പുസെറ്റുകൾ സംരക്ഷിക്കാൻ ആളില്ലാതെ നശിക്കുന്നു. 20 കുതിരശക്തിയുള്ള 415 വോൾട്ടിന്റെ 100 എം.എം വലിപ്പത്തിൽ വെള്ളം പമ്പുചെയ്യാൻ ശേഷിയുള്ള 2.5ലക്ഷം വീതം വില വരുന്ന നാല് പമ്പുസെറ്റുകളാണ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തെ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കാടുകയറി നശിക്കുന്നത്.

2019ലെ പ്രളയകാലത്ത് കിർലോസ്കർ കമ്പനി ഇറക്കുമതി ചെയ്ത 28 പമ്പുസെറ്റുകൾ ജില്ലാ ഭരണകൂടത്തിന് സൗജന്യമായി നൽകിയിരുന്നു. ഇതിൽ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ദുരന്ത നിവാരണ അതോറിട്ടി പുഞ്ച വിഭാഗത്തിന് 20 ഉം പാടശേഖര സമിതികൾക്ക് നാലും പമ്പു സെറ്റുകൾ കൈമാറി. ആർ ബ്ളോക്ക്, കടന്നക്കാട്, തയ്യിൽ കായൽ, അഴീക്കൽ വടക്ക് പാടശേഖര സമിതികൾക്കാണ് അന്ന് പമ്പുസെറ്റ് ലഭിച്ചത്. ബാക്കി വന്ന നാല് പമ്പുസെറ്റുകളാണ് വെയിലും മഴയുമേറ്റ് നശിക്കുന്നത്.

ഏറ്റെടുക്കാൻ ആളില്ല

1.ജില്ലാഭരണകൂടം ദുരന്തനിവാരണ അതോറിട്ടിക്ക് പമ്പുസെറ്റുകൾ കൈമാറിയെങ്കിലും മേൽനോട്ട ചുമതല ഇറിഗേഷൻ വകുപ്പിനായിരുന്നു. ഉപയോഗിക്കാതിരുന്നാൽ പമ്പുസെറ്റ് നശിച്ചുപോകുമെന്നും സംരക്ഷിക്കാൻ കഴിയില്ലെന്നും കാണിച്ച് ദുരന്ത നിവാരണ അതോറിട്ടിക്ക് ഇറിഗേഷൻ വകുപ്പ് കത്ത് നൽകിയെങ്കിലും ചെവിക്കൊണ്ടില്ല

2.പമ്പുസെറ്റുകൾ പുഞ്ചവിഭാഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നരവർഷം മുമ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും ഇറിഗേഷൻ വകുപ്പ് കത്ത് നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് കളക്ടർ ഇടപെട്ട് ഫയർഫോഴ്സിന് കൈാറാൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് ഒരുവർഷം മുമ്പ് ഫയർഫോഴ്സിന് കത്ത് നൽകി

3.തുടർന്ന്, ജില്ല ഫയർഫോഴ്സ് കോട്ടയത്ത് നിന്ന് മെക്കാനിക്കൽ വിഭാഗത്തിലെയും കിർലോസ്കർ കമ്പനിയിലെയും ഉദ്യോഗസ്ഥരെ എത്തിച്ച് പരിശോധന നടത്തി. തകരാർ പരിഹരിക്കാൻ ഒരോ പമ്പുസെറ്റിനും ഒരു ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നായിരുന്നു

അവരുടെ കണ്ടെത്തൽ

4. ഇത്രയും വലിയ തുക കണ്ടെത്താൻ കഴില്ലെന്നും സ്പെയർപാർട്സ് കിട്ടാനില്ലെന്നുമുള്ള

കാരണം പറഞ്ഞ് ഫയർഫോഴ്സും പമ്പുസെറ്റുകളെ കൈവിട്ടതോടെയാണ് കാടുകയറി നശിക്കാൻ തുടങ്ങിയത്

നാല് പമ്പ് സെറ്റുകളും ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ തകരാറിലാണ്. അറ്റകുറ്റപണിക്ക് വലിയ തുക വേണ്ടിവരും. സ്പെയർപാർട്സ് ലഭിക്കാത്തതും പ്രശ്നമാണ്

- ഇറിഗേഷൻ വിഭാഗം, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL