SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

മക്കൾ ഉപേക്ഷിച്ച ഉമയമ്മയ്ക്ക് ഗാന്ധിഭവനിൽ അഭയം

ph

കായംകുളം: മക്കൾ ഉപേക്ഷിച്ച 57കാരിയെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. പക്ഷാഘാതം സംഭവിച്ച് ഒരു വർഷമായി നടക്കാൻ പ്രയാസപ്പെട്ടു കഴിഞ്ഞ ചേരാവള്ളി വീരശേരി കിഴക്കത്തിൽ ഉമയമ്മയെയാണ് (57) ഗാന്ധിഭവനിലേക്ക് മാറ്റിയത്. സംരക്ഷണം ഏറ്റെടുക്കുന്നതിനെച്ചൊല്ലി മക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം ഉമയമ്മ അഭയം തേടിയിരുന്നു. മൂത്തമകൾ മിനി ചൂളത്തെരുവിൽ താമസിക്കുന്ന ഇളയ മകൾ സിനിയുടെ വീട്ടിൽ ഉമയമ്മയെ എത്തിച്ചെങ്കിലും മകളും മരുമകനും വീട്ടിൽ കയറ്റാൻ അനുവദിച്ചില്ല. തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രശ്നം പരിഹരിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും രണ്ട് മക്കളും അമ്മയെ സ്റ്റേഷനിൽ ഉപേക്ഷിച്ച് പോയി. തുടർന്ന് പൊലീസ് ഗാന്ധിഭവനുമായി ബന്ധപ്പെട്ടാണ് സംരക്ഷണം ഉറപ്പാക്കിയത്.

സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും വീടും വിറ്റാണ് മൂത്ത മകൾ മിനിയുടെ വിവാഹം നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ശശി മരിച്ചതോടെ.ഹോട്ടലിൽ പാചകജോലി ചെയ്തും കാറ്ററിംഗ് സർവീസുകളിൽ പാചകത്തിന് പോയുമാണ് ഇളയ മകൾ സിനിയുടെ വിവാഹം ഉമയമ്മ നടത്തിയത്.

ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദ്ദേശാനുസരണം ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീർ, സാമൂഹ്യ പ്രവർത്തകനായ ഷംനാദ് വന്ദികപ്പള്ളി എന്നിവർ പൊലീസ് സ്റ്റേഷനിൽ എത്തി എസ്.ഐ ശിവദാസമേനോൻ, എ.എസ്.ഐമാരായ സനൽകുമാർ, സുരേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉമയമ്മയെ ഗാന്ധിഭവനിലേക്ക് കൊണ്ടുപോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL