കായംകുളം : രാത്രിയിൽ കായലോരത്ത് പിറന്നാൾ ആഘോഷിക്കാനെത്തിയ ഗുണ്ടകൾ പൊലീസിന്റെ പിടിയിലായി.
കുപ്രസിദ്ധ ഗുണ്ട പത്തിയൂർ എരുവ ചെറുകാവിൽ വീട്ടിൽ വിഠോബ ഫൈസൽ എന്ന് വിളിക്കുന്ന ഫൈസൽ (31)
, കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി കായംകുളം മത്സ്യമാർക്കറ്റിന് സമീപം പുത്തൻ കണ്ടത്തിൽ പാരഡൈസ് വില്ലയിൽ പുട്ട് അജ്മൽ എന്ന് വിളിക്കുന്ന അജ്മൽ (27), കാപ്പാ നടപടി നേരിടുന്ന എരുവ ഷാലിമാർ മൻസിലിൽ ആഷിക്ക് (24), സഹോദരൻ ആദിൽ (22), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവിൽ വീട്ടിൽ മുനീർ (25), സഹോദരൻ മുജീബ് (23), കുറത്തികാട് തെക്കേക്കര കോമത്ത് വീട്ടിൽ ഗോപൻ (37), ചേരാവള്ളി താന്നിക്കൽ തറയിൽ വീട്ടിൽ ഉണ്ണിരാജ് (30), ചേരാവള്ളി പടിക്കൽ വീട്ടിൽ ആദിൽ (23), കുറത്തികാട് തെക്കേക്കര കിഴക്കേത്ത് വിളയിൽ വീട്ടിൽ പ്രവീൺ (29), കായംകുളം ചിറക്കടവം തോട്ടുമുഖപ്പിൽ വീട്ടിൽ അനന്തകൃഷ്ണൻ (30) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 12ാം തീയതി രാത്രി 10.30ഓടെ കൂട്ടുംവാതുക്കൽ പാലത്തിൽ വിഠോബ ഫൈസൽ സംഘടിപ്പിച്ച പിറന്നാളാഘോഷത്തിനെത്തിയതായിരുന്നു മറ്റുള്ളവർ.
സംഘം ചേർന്ന് പാലത്തിൽ വാഹനങ്ങളിട്ട് ഗതാഗതം തടസ്സപ്പെടുത്തി പരസ്യമദ്യപാനം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. സഹോദരൻമാരായ ആദിലും ആഷിക്കും കൊലപാതകശ്രമം പോക്സോ,സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് ഉൾപ്പെടെയുള്ള കേസുകളിലും മുനീറും,പ്രവീണും മയക്കുമരുന്ന് കേസുകളിലും പ്രതികളാണ്. കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ.അരുൺ ഷാ, എസ്.ഐമാരായ രതീഷ് ബാബു,ശരത്, ദിലീപ്, എ.എസ്.ഐമാരായ പ്രിയ, പ്രകാശ്, ബിനു, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, വിശാൽ, ബിനു, ദിവ്യ, പ്രദീപ്, ഗോപൻ, അഖിൽ മുരളി, ശ്രീനാഥ്, വിവേക്, അരുൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |