
മാവേലിക്കര: യു.ഡി.എഫ് നേതൃത്വം നൽകുന്ന മാവേലിക്കര നഗരസഭയിൽ കുത്തഴിഞ്ഞ ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ച് എൽ.ഡി.എഫ് നഗരസഭാധ്യക്ഷൻ കെ.വി ശ്രീകുമാറിനെ സി.പി.എം ഏരിയ സെക്രട്ടറി ജി.അജയകുമാർ നഗരസഭ എൽ.ഡി.എഫ് പാർലമെന്ററികാര്യ പാർട്ടിനേതാവ് ലീല അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ ഉപരോധിച്ചു.
റദ്ദാക്കിയ അജണ്ടകൾ മാർച്ച് 25ന് കൗൺസിൽ യോഗം വിളിച്ചുകൂട്ടി ചർച്ച ചെയ്യാം എന്ന ചെയർമാന്റെ രേഖാമൂലമുള്ള ഉറപ്പിന്മേലാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. തുടർന്ന് നഗരസഭ ഓഫീസിന് മുന്നിൽ നടന്ന ധർണ സി.പി.എം ഏരിയ സെക്രട്ടറി ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |