SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

കുട്ടനാടൻ ഭംഗി​ ആസ്വദി​ക്കാം പടഹാരം പാലത്തി​ൽ

poo

ആലപ്പുഴ : തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പയാറിന് കുറുകെ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന പടഹാരം പാലം ആലപ്പുഴയുടെ വിനോദസഞ്ചാര വി​കസനത്തി​ന് കുതിപ്പേകും. സ്പാനുകൾക്ക് താഴെ നടപ്പാതയൊരുക്കിയുള്ള കേരളത്തിലെ ആദ്യ പാത്ത് വേ പാലമായ പടഹാരം പാലത്തിന്റെ ഉദ്ഘാടനം ഏപ്രിലിൽ നടന്നതോടെ, നഗരത്തിലെ പുതിയ നാൽപ്പാലത്തിനൊപ്പം ആലപ്പുഴക്കാർക്ക് മറ്റൊരു വിഷുക്കൈനീട്ടമാകും.

കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാനപാതകളായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനെയും (എ.സി റോഡ്) അമ്പലപ്പുഴ- തിരുവല്ല റോഡിനെ ബന്ധിപ്പിക്കുന്ന പ്രധാനപാലം കൂടിയാണ് കരുവാറ്റ - കുപ്പപ്പുറം റോഡിലെ പടഹാരം പാലം.

മുൻമന്ത്രി​ ജി​.സുധാകരൻ മുൻകൈയെടുത്ത് 2016-17ലെ ബജറ്റിൽ കിഫ്ബി ധനസഹായത്തോടെയാണ് പാലം നി​ർമ്മാണത്തി​ന് ഫണ്ട് അനുവദി​ച്ചത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് മേൽനോട്ടച്ചുമതല. സമീപനപാതയുടെ വശങ്ങളിലെ അവസാനഘട്ട പണികളും പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലി​കളും മാത്രമാണ് ബാക്കിയുള്ളത്. 45മീറ്റർ നീളമുള്ള 3 സെന്റർ സ്പാനുകളും 35 മീറ്റർ നീളമുള്ള 6 സ്പാനുകളും 12 മീറ്റർ നീളമുള്ള 9 സ്പാനുകളുമാണ് പാലത്തിനുള്ളത്.

ഭാവിയിൽ ചമ്പക്കുളവും നെടുമുടി - കരുവാറ്റ റോഡും കൂട്ടിയോജിപ്പിക്കുമ്പോൾ എ.സി റോഡിൽ നിന്ന് ചമ്പക്കുളം വഴി അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലേക്കുള്ള ബൈപാസായും പടഹാരം പാലം മാറും.

മുകൾ നിലയിൽ റോഡ്, താഴെ നടപ്പാത

1. കുട്ടനാടിന്റെ ജീവനാഡിയാകുന്ന പാലം രൂപകൽപ്പനയുടെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമാണ്. സാധാരണ പാലങ്ങളിൽ നിന്ന്

2. പാലത്തിന്റെ സ്പാനുകൾക്ക് താഴെ 1.70 മീറ്റർ വീതിയിൽ ഇരുവശത്തുമായാണ് കാൽനടക്കാർക്കുള്ള നടപ്പാത (പാത്ത് വേ)

3. മുകൾ നിലയിൽ റോഡും താഴെ പാത്ത് വേയും സജ്ജീകരിച്ച് രൂപകൽപ്പന ചെയ്ത കേരളത്തിലെ ആദ്യത്തെ പാലമാണിത്
4.കേരളീയ വാസ്‌തുവിദ്യയിൽ ഒരുക്കിയ 8വാച്ച്‌ ടവറുകളും പാലത്തിലുണ്ട്. ഇവയി​ൽ നിന്നുകൊണ്ട് കുട്ടനാടൻ ഭംഗി ആസ്വദിക്കാം.

നിർമ്മാണ ചെലവ്

₹ 63.35 കോടി

പാലത്തിന്റെ നീളം

453 മീറ്റർ

വീതി

7.5 മീറ്റർ

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് അതിവേഗം പുരോഗമിക്കുന്നത്

- കേരള റോഡ് ഫണ്ട് ബോർഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL