SignIn
Kerala Kaumudi Online
Friday, 23 October 2026 9.10 AM IST

ഭക്ഷ്യസുരക്ഷാ ലൈസൻസ് മേള

ചേർത്തല: ഫുഡ്‌ സേഫ്ടി ചേർത്തല സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ചേർത്തല ടി.ഡി.റോഡിലെ മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നാളെ രാവിലെ 10മുതൽ വൈകിട്ട് 4വരെ ഭക്ഷ്യസുരക്ഷാ ലൈസൻസ് മേള നടത്തും. ചേർത്തല മണ്ഡലത്തിലെ എല്ലാ ഭക്ഷ്യ ഉൽപ്പാദക, വിതരണ, സംഭരണ,ചില്ലറ / മൊത്ത വ്യാപാരികൾ,പഴം,പച്ചക്കറി,പാൽ,തട്ടുകട തുടങ്ങിയവ നടത്തുന്നർ എന്നിവരിൽ ഇതുവരെ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ എടുക്കാത്തവർക്ക് അത് എടുക്കുന്നതിനും കാലാവധി അവസാനിച്ചവർക്ക് പുതുക്കുന്നതിനും മേളയിൽ സൗകര്യമുണ്ടാകും. പാസ്‌പോർട്ട് സൈസ് ഫോട്ടോ,ആധാർ കാർഡ്,തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസൻസ് എന്നിവ സഹിതം എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL