
അമ്പലപ്പുഴ: അമ്പലപ്പുഴതെക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന്
മുന്നിൽ പ്രതിഷേധ ധർണ നടത്തി. കിഴക്കൻ മേഖലയിൽ കുടിവെള്ളം കിട്ടാതായിട്ട് ദിവസങ്ങളായിട്ടും പഞ്ചായത്തിൽ നിന്ന് ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടിറങ്ങിയതെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് യു.ഡി.എഫ് കൺവീനർ അഡ്വ.ആർ.സനൽകുമാർ പറഞ്ഞു. ടൗൺ മണ്ഡലം പ്രസിഡന്റ് വി. ദിൽജിത്ത് അദ്ധ്യക്ഷനായി. കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ്, എം.സോമൻപിള്ള, ആർ. ശ്രീകുമാർ,സി.ശശികുമാർ,എം.ബൈജു, എൻ.ഷിനോയ്,എൽ.സുലേഖ, ഇ.റിയാസ്, എം.എ .ഷഫീഖ്,കെ. ദാസപ്പൻ,റജിമോൻ നിക്ളാവോസ്, ശശികുമാർ ശ്രീ ശൈലം,ജയചന്ദ്രൻ,പ്രദീപ് കുമാർ,ഉണ്ണികൃഷ്ണൻ ഗോപിക്കുട്ടൻ,ശശിധരൻ,ഷിബു ജോസഫ്,രതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |