
മുഹമ്മ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക നൽകുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക , തൊഴിലുറപ്പ് കൂലി 600 ആക്കുക , പദ്ധതി വിഹിതം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മുഹമ്മ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുഹമ്മ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മുഹമ്മ പഞ്ചായത്ത് സെക്രട്ടറി ടി.പി.മംഗളാമ്മ അദ്ധ്യക്ഷയായി. യൂണിയൻ ഏരിയ സെക്രട്ടറി ഡി.ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ മുഹമ്മ നോർത്ത് മേഖല സെക്രട്ടറി വി.എ.അബൂബക്കർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ഷൈലജ ചന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |