
അമ്പലപ്പുഴ: മുസ്ലിംലീഗ് കമ്പിവളപ്പ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യം -25 എന്ന പേരിൽ ശിഹാബ് തങ്ങൾ റംസാൻ റിലീഫ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം ട്രഷറർ എ.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം രൂപയുടെ ധാന്യ കിറ്റുകൾ വാർഡിൽ നൽകി. വാർഡ് പ്രസിഡന്റ് കെ. നജീബ് അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ .അൽത്താഫ് സുബൈർ,സനൂജ് ബഷീർ, റിയാസ് റഫീഖ്, നിയാസ് സാദിഖ്, മുജീബ്, മൈദീൻ കുഞ്ഞ് സജ്ജാദ് സിറാജ്, ഫഹദ് റഹ്മാൻ, മർസൂക് താഴ്ചയിൽ, ജസീൽ ഹാരിസ്,കമറുദ്ധീൻ ഷംസ്, സഫീർ സദർ,ഷാഹിദ് റഹീം, മുബീൻ ഗഫൂർ,അബ്ദുൽ റഹ്മാൻ, അൻസാർ, യാസീൻ നിസാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |