
അമ്പലപ്പുഴ :അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും, സംസ്ഥാന സന്നത രക്തദാന സമിതിയുടെയും അമ്പലപ്പുഴ ഗവ. കോളേജ് എൻ .എസ് .എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സെമിനാർ ആലപ്പുഴ സബ് ജഡ്ജ് പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ആർ. ജി. അഭിലാഷ് കുമാർ അദ്ധ്യക്ഷനായി . ഡോ.പി.ജെ. അഗസ്റ്റിൻ കൺവീനർ, ആന്റി നർകോട്ടിക് സെൽ, രക്ത ദാന സമിതി സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ, ജേക്കബ് ജോൺ, കെ. ആർ. സുഗുണാനന്ദൻ, ടി.എം. കുര്യൻ, ജോപ്പൻ ജോയ് വാരിക്കോടൻ, എസ്. എസ്. പ്രോഗ്രാം ഓഫീസർ കെ.പി.ഐശ്വര്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |