
അരൂർ: അരൂർ പഞ്ചായത്ത് 22-ാം വാർഡിലെ പ്രോജക്ട് കോളനിയിൽ സ്മാർട്ട് അങ്കണവാടി തുറന്നു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്മാർട്ട് അങ്കണവാടിയിൽ എ.സിയും ഫ്രിഡ്ജും പുത്തൻ കളിയുപകരണങ്ങളും ചുമരിൽ വർണമനോഹര ചിത്രങ്ങളുമുണ്ട്. ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം അനന്തുരമേശൻ, വാർഡ് അംഗങ്ങളായ ബി.കെ. ഉദയകുമാർ, ഇ.ഇ.ഇഷാദ്, സീനത്ത് ഷിഹാബുദീൻ, അമ്പിളി ഷിബു, നൗഷാദ് കുന്നേൽ, വി.കെ.മനോഹരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |