ചേർത്തല: എംപ്ലോയബിലിറ്റി സെന്ററും നാഷണൽ കരിയർ സർവീസും സംയുക്തമായി നടത്തുന്ന തൊഴിൽ മേള ''പ്രയുക്തി'' 2025 ചേർത്തല ഗവ.പോളിടെക്നിക് കോളേജിൽ ഇന്ന് രാവിലെ 9ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
എസ്.എസ്.എൽ.സി,പ്ലസ് ടു,ഡിപ്ലോമ,ഐ.ടി.ഐ,ബിരുദം,ബിരുദാനന്തര ബിരുദം,പാരാമെഡിക്കൽ യോഗ്യതയുളള 18നും 40 നും ഇടയിൽ പ്രായമുളളവർക്ക് പങ്കെടുക്കാം. എൻ.സി. എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഐ.ഡി. കാർഡ്, 5 സെറ്റ് ബയോഡാറ്റ,അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഇന്ന് രാവിലെ 8.30 ന് ഹാജരാകണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് ക്യാമ്പസിൽ (പോളിടെക്നിക് കോളേജിൽ)വന്നു രജിസ്റ്റർ ചെയ്യാം. ഫോൺ: 04772230624, 8304057735.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |