SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

മാലിന്യമുക്ത ജില്ല: പരിശോധന ശക്തം

photo

ആലപ്പുഴ: സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശവകുപ്പ് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. പട്ടണക്കാട് ബ്ലോക്ക്‌, മുതുകുളം ബ്ലോക്ക്‌, തൃക്കുന്നപുഴ പഞ്ചായത്തുകളിൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 15 കിലോ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും പിടികൂടി. 27 സ്ഥാപനങ്ങളിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്. 11 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL