ആലപ്പുഴ: സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായി 31ന് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കടകളിലും സ്ഥാപനങ്ങളിലും വിജിലൻസ് പരിശോധന ശക്തമാക്കി. ആലപ്പുഴ നഗരസഭ, ചമ്പക്കുളം ബ്ലോക്ക്, തകഴി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ അജൈവ മാലിന്യങ്ങൾ കത്തിച്ചതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ നിന്നും എം.എം ഡയഗ്നോസ്റ്റിക് ലാബിൽ നിന്നും 5000 രൂപ വീതം പിഴ ഈടാക്കാൻ സ്‌ക്വാഡ് ശുപാർശ ചെയ്തു.
29 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 9 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |