ആലപ്പുഴ: കൊയ്‌തെടുത്ത നെല്ല് കൂട്ടിയിട്ടിരിക്കുന്ന പാടശേഖരങ്ങളിൽ വൈകുന്നേരങ്ങളിലെ മഴ കർഷകരെ വൻ ദുരിതത്തിലേക്ക് തള്ളി വിടുന്നതിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ ആവശ്യപ്പെട്ടു. മന്ത്രിമാർ സർക്കാരിന്റെ നിസ്സഹായത വിവരിക്കുകയല്ല വേണ്ടത്. കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്നവരെ സർക്കാർ വിമർശകരെന്നുള്ള ആക്ഷേപം വേദനാജനകമാണ്. കൊയ്ത നെല്ല് കളങ്ങളിൽ ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്ന നടപടിയാണ് സർക്കാർ ഇപ്പോൾ അനുവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |