SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

തീരുമാനമായി,​ കായംകുളം എം.എസ്.എം കോളേജ് ജംഗ്ഷനിൽ ഉയരപ്പാതയില്ല

ph

കായംകുളം: ദേശീയപാതയിൽ എം.എസ്.എം കോളേജ് ജംഗ്ഷനിൽ ഉയരപ്പാത എന്ന കായംകുളത്തുകാരുടെ സ്വപ്നം ഇനിയില്ല. ഇവിടെ അടിപ്പാതയാണ് നിർമ്മിക്കുന്നതെന്ന് ദേശീതപാത അതോറിട്ട് അറിയിച്ചതായി പൊതുമരുമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ യു.പ്രതിഭ എം.എൽ.എയെ അറിയിച്ചു. ആവശ്യം ഉന്നയിച്ച് കായംകുളത്തെ ഇളക്കിമറിച്ച സമരസമിതി രാഷ്ടീയമായി ഭിന്നിച്ചതോടെ ഉയരപ്പാത എന്ന സ്വപ്നവും ഇല്ലാതായി.

കായംകുളം നിയോജക മണ്ഡലത്തിൽ ദേശീയപാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എട്ട് അടിപ്പാതകളാണ് നിർമ്മിക്കുന്നതെന്നാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്.15 മീറ്റർ വീതിയിലും 4.5 മീറ്റർ ഉയരത്തിലുമുള്ള അടിപ്പാതയാണ് ഇവിടെ നിർമ്മിക്കുന്നതെന്നാണ് അറിയിച്ചത്. ഉയരപ്പാത എന്ന ആവശ്യം ഉന്നയിച്ച് ജനകീയ സമരസമിതി പ്രക്ഷോഭത്തിലായിരുന്നു. ഇത് ക്രമസമാധാന പ്രശ്നമായി വളർന്നതിനൊപ്പം രാഷ്ടീയമായി മൂന്ന് ചേരികൾ രൂപം കൊണ്ടതോടെ അലസിപ്പിരിഞ്ഞു. ആവശ്യം ഉന്നയിച്ച് സമര സമിതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉയരപ്പാത കായംകുളത്തെ പ്രധാന വിഷയമായിരുന്നു. കെ.സി വേണുഗോപാൽ എം.പി ആയപ്പോൾ പ്രതീക്ഷകൾ മുളച്ചുവെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ബി.ജെ.പി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ പ്രതീക്ഷകൾ നൽകിയെങ്കിലും അവർ പരായപ്പെട്ടതോടെ പിൻമാറി. ഉയരപ്പാത വന്നാൽ ക്രഡിറ്റ് ആരുകൊണ്ടപോകുമെന്ന പ്രശ്നം വന്നപ്പോൾ കായംകുളത്തിന്റെ സ്വപ്നം ബാക്കിയായി.

കായംകുളത്തെ അടിപ്പാതകൾ:

ഓച്ചിറ(വീതി 22.9 മീറ്റർ,​ ഉയരം5.5 മീറ്റർ),​ കൃഷ്ണപുരം(വീതി 7 മീറ്റർ, ഉയരം 4 മീറ്റർ),​ കുന്നത്താലുംമൂട് ജംഗ്ഷൻ(വീതി 7 മീറ്റർ,​ ഉയരം 4 മീറ്റർ),​ ജി.ഡി.എം ജംഗ്ഷൻ (വീതി 22.9 മീറ്റർ,​ ഉയരം 5.5 മീറ്റർ),​ പുത്തൻ റോഡ് ജംഗ്ഷൻ (വീതി 13.8 മീറ്റർ, ഉയരം 4 മീറ്റർ),​ രാമപുരം ഹൈസ്കൂൾ ജംഗ്ഷൻ( വീതി 8.5 മീറ്റർ,​ ഉയരം 4 മീറ്റർ),​ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ (വീതി 22.9 മീറ്റർ,​ ഉയരം 5.5 മീറ്റർ),​ എം.എസ്.എം കോളേജ് ജംഗ്ഷൻ(വീതി 15 മീറ്റർ,​ ഉയരം 4.5 മീറ്റർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL