
ഹരിപ്പാട്: ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവ്വീസിനെ സംരക്ഷിക്കാം, ജനവിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരെ പോരാടാം എന്ന മുദ്രാവാക്യം ഉയർത്തി എഫ്.എസ്.ഇ.ടി.ഒ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് റവന്യൂ ടവറിൽ അവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചു. എൻ. ജി.ഒ.യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ.മധുപാൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം സത്യജ്യോതി അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.പി. അനിൽകുമാർ സ്വാഗതം പറഞ്ഞു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജൻ, ഉണ്ണിക്കൃഷ്ണൻ, എസ്.ഗുലാം,പി.അജിത്ത്, എ.എസ്.മനോജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |