SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒരുമണി അരി കുത്താതെ തകഴി റൈസ് മിൽ

thaka

ആലപ്പുഴ: സർക്കാർ ഉടമസ്ഥതയിൽ റൈസ്‌മില്ല് ഇല്ലാത്തതിന്റെ കേട് മഴുവൻ കുട്ടനാട്ടിലെ കർഷകരുടെ ചുമലിൽ വച്ചുകൊടുത്ത് പരമാവധി ചൂഷണം ചെയ്യുന്ന സ്വകാര്യ മില്ലുകാരുടെ നടപടി ഇന്നും ഇന്നലയും തുടങ്ങിയതല്ല. ഇതിനൊരു പരിഹാരമെന്ന നിലയിൽ

2000ൽ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത തകഴി മോഡേൺ റൈസ് മില്ലാകട്ടെ,​ ഒരു ദിവസം പോലും പ്രവർത്തിച്ചതുമില്ല. 2007ൽ മിൽ നവീകരിച്ച് വീണ്ടും തുറക്കാൻ ശ്രമം നടന്നെങ്കിലും അതും വിജയിച്ചില്ല. കുട്ടനാടിനോട് ചേർന്നുകടക്കുന്ന തകഴിയിലെ റൈസ് മിൽ പ്രവർത്തന സജ്ജമാക്കിയെങ്കിൽ മുഴുവൻ പ്രദേശത്തെയും നെല്ല് സംഭരിച്ച് അരിയാക്കി മാറ്റാൻ കഴിയുമായിരുന്നു. നെല്ല് സംഭരിക്കാനുള്ള വലിയ ഗോഡൗൺ സംവിധാനവും ഉണക്കുന്നതിനുള്ള ഡ്രൈയിംഗ് യാഡുൾപ്പെടെയുള്ള സംവിധാനങ്ങളൊന്നുമില്ലാതെ,​ കാലോചിതമായി പരിഷ്കരിക്കാനോ,​ നിലവിലെ സംവിധാനം പോലും ഉപയോഗിക്കാനും സർക്കാർ താൽപ്പര്യമെടുത്തില്ലെന്നതാണ് സത്യം. ചുരുക്കത്തിൽ,​ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരുമണിനെല്ലുപോലും കുത്താൻ കഴിയാത്തതാണ് തകഴി മോഡേൺ റൈസ് മില്ലിന്റെ ചരിത്രം. ആലുവയിലെയും പെരുമ്പാവൂരിലെയും വമ്പൻ സ്വകാര്യ മില്ലുകളാണ് പദ്ധതി അട്ടിമറിച്ചതിന് പിന്നിലെന്ന കർഷകരുടെ ആരോപണം ഇപ്പോഴും സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്.

അറുതിയില്ലാതെ സ്വകാര്യമില്ലുകളുടെ ചൂഷണം

1. അരിയും മൂല്യവർദ്ധിത ഉത്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്നതിനായി

ചെങ്ങന്നൂരിലെ കുട്ടനാട് റൈസ് പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ ഈർപ്പത്തിന്റെയും കറവലിന്റെയും പേരിലുള്ള സ്വകാര്യ മില്ലുകളുടെ ചൂഷണത്തിന് അറുതിയാകും

2. മന്ത്രി സജി ചെറിയാന്റെ പരിശ്രമത്തെ തുടർന്ന് മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 5.18 ഏക്കർ സ്ഥലത്ത് 6,582 ചതുരശ്രയടി വിസ്തീർണമുള്ള ഫാക്ടറി സംവിധാനമാണ് പാർക്കിനായി ഒരുക്കുന്നത്

3. പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ കുട്ടനാട് പ്രദേശത്തെ നെല്ല് പൂർണമായും ഏറ്റെടുക്കാനും കുത്തി അരിയും മറ്റ് ഉൽപ്പന്നങ്ങളുമാക്കി കുട്ടനാടൻ ബ്രാൻഡെന്ന പേരിൽ ആഗോള വിപണിയിലെത്തിക്കാനും കഴിയും.

4. മന്ത്റി സജി ചെറിയാൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റൈസ് പാർക്കിന് അനുമതി ലഭിച്ചത്. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഫണ്ട് കണ്ടെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ നെല്ല് സംഭരിക്കാനാകും

5. ഈ സീസണിൽ ക്വിന്റലിന് ഏഴും എട്ടും കിലോവരെയാണ് മില്ലുകാർ കിഴിവ് ആവശ്യപ്പെട്ടത്. ഇത് നൽകാൻ കർഷകർ കൂട്ടാക്കാതെ വന്നതോടെ കുട്ടനാട്ടിൽ പുഞ്ച കൃഷിയുടെ നെല്ല് സംഭരണം തുടക്കത്തിലെ തന്ന അവതാളത്തിലാണ്

............................................................

ആലപ്പുഴയിൽ റൈസ് മില്ലില്ല. ഇതുകാരണം സ്വകാര്യമില്ലുകൾ കുട്ടനാട് മേഖലയിലെ നെൽകർഷകരെ വർഷങ്ങളായി ചൂഷണം ചെയ്യുകയാണ്. സർക്കാർ ഉയർന്ന സംഭരണ വില പ്രഖ്യാപിച്ചാലും ഈർപ്പത്തിന്റെയും കറവലിന്റെയും പേരിൽ തൂക്കവും വിലയും കുറച്ചാണ് ചൂഷണം. സർക്കാർ ഉടമസ്ഥതയിൽ മില്ല് സ്ഥാപിക്കുക മാത്രമാണ് പോംവഴി

- സോണിച്ചൻ പുളിങ്കുന്ന്, നെൽ കർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL